തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാവപ്പെട്ടവരുടെ ഭൂമി അവര്‍ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും ഇതടക്കമുള്ള സംഭവങ്ങളില്‍ എ സി മൊയ്തീന്‍ എം എല്‍ എയ്ക്ക് പങ്കുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റ്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എ സി മൊയ്തീനാണെന്നും ഇ ഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എ സി മൊയ്തീന്റെ വീട്ടില്‍ നടത്തിയ കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഈ സ്വത്തുക്കള്‍ക്ക് 15 കോടി രൂപയുടെ മൂല്യമുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.