ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിയില്‍ വാതകച്ചോര്‍ച്ച, വിഷവാതകം ശ്വസിച്ച് 28 പേര്‍ ആശുപത്രിയില്‍

അഹമ്മദാബാദ് - ഗുജറാത്തില്‍  ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള  കെമിക്കല്‍ ഫാക്ടറിയിയില്‍ ടാങ്കിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് വാതകച്ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.  പി ഐ ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ ഫാക്ടറിയില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു.

 

Latest News