റെയിൽപാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആറാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ

കണ്ണൂര്‍- വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കല്ല് വെച്ച സംഭവത്തിൽ ണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. സ്‌കൂളില്‍ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുന്‍പാണ് വളപട്ടണം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി വെച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. 

രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇന്‍സ്‌പെക്ടര്‍ എംടി ജേക്കബ് അറിയിച്ചു.
 ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തില്‍ പാളങ്ങളില്‍ പോലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പോലീസ് കുട്ടികളെ പിടികൂടിയത്. 

Latest News