തളിപ്പറമ്പ- കണ്ണൂർ ജില്ലയിലെ പട്ടുവത്ത് ക്രെയിൻ മറിഞ്ഞ് ഒപ്പറേറ്റർ മരിച്ചു. തളിപ്പറമ്പ പട്ടുവത്ത് കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. മറിഞ്ഞ മിനി ലോറി ഉയർത്തുന്നതിനിടെ രാവിലെ ആറരയോടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴസ് എത്തിയാണ് മിനി ലോറിയും ക്രെയിനും നീക്കിയത്.






