Sorry, you need to enable JavaScript to visit this website.

കെകെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം

കണ്ണൂര്‍- മട്ടന്നൂര്‍ എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് കെകെ ഷൈലജയുടെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്നതും പാഠഭാഗമാക്കി ഉള്‍പ്പെടുത്തിയത്. സിലബസ് പ്രസിദ്ധീകരിക്കും മുന്‍പ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്സ് അനുകൂല അധ്യാപക സംഘടന പറഞ്ഞു.
ഔദ്യോഗികമായി പുറത്തിറങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഗ്രൂപ്പുകളില്‍ സിലബസ് ഉപയോഗിച്ച് ക്ലാസ്സെടുക്കാനും നിര്‍ദേശം നല്‍കിയിരുന്നു. പിജി ക്ലാസുകള്‍ ആരംഭിച്ചിട്ടും സര്‍വകലാശാല കോളേജുകള്‍ക്ക് സിലബസ് നല്‍കിയിരുന്നില്ല. സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് പുറത്തുവിട്ടത് സര്‍വകലാശാലയുടെ അറിവോടെയല്ലെന്ന് രജിസ്ട്രാര്‍ പറഞ്ഞു. സിലബസ് പ്രചരിപ്പിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയില്ലെന്ന് കരികുലം കമ്മിറ്റി കണ്‍വീനറും വ്യക്തമാക്കിയിട്ടുണ്ട്.

Latest News