എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി മുത്തങ്ങ ചെക്‌പോസ്റ്റില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി-മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയില്‍ 61 ഗ്രാം എം.ഡി.എം.എയും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ അറസ്റ്റിലായി. തിരുവല്ല ഇരവിപേരൂര്‍ സ്വദേശികളായ വല്യക്കുന്നത്ത് യെസ് ഭവനില്‍ സുജിത് സതീശന്‍, ചരുവിപറമ്പില്‍ അരവിന്ദ് ആര്‍.കൃഷ്ണ എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി.അനൂപ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി.പ്രകാശന്‍, സി.ഇ.ഒമാരായ അരുണ്‍ കൃഷ്ണന്‍, പി.ഡി.അരുണ്‍, അഖില, റായിസ, ഫസന എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.  കാര്‍, അതില്‍ ഉണ്ടായിരുന്ന നാല് മൊബൈല്‍ ഫോണ്‍, 100 അമേരിക്കന്‍ ഡോളര്‍, എം.ഡി.എം.എ പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിംഗ് മെഷിന്‍, ഇന്റര്‍നെറ്റ് കോളിംഗിന് ഉപയോഗിക്കുന്ന റൂട്ടര്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തു.

Latest News