ചന്ദ്രയാനെ പരിഹസിച്ചു, നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

ബംഗളൂരു- രാജ്യത്തിന്റെ ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചതിന് മുതിര്‍ന്ന നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ നടന്‍ രാജിനെതിരെ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പോസ്റ്റിന് നടന്‍ പ്രകാശ് രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്,' പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നടനെതിരെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി, നടപടി ആവശ്യപ്പെട്ടിട്ടുണ്ട്,' റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുതിര്‍ന്ന നടന്‍ ഞായറാഴ്ച മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ എത്തി, ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ചായ പകരുന്ന ഒരു കാരിക്കേച്ചര്‍ പങ്കിട്ടതാണ് വിവാദമായത്.

 

Latest News