VIDEO - ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായി മലപ്പുറത്തെ ശാസ്ത്രജ്ഞനും

മലപ്പുറം- ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായി മലപ്പുറം സ്വദേശിയായ ശാസ്ത്രജ്ഞനും. പെരിന്തൽമണ്ണ മേലാറ്റൂർ കിഴക്കുംപാടം വാക്കയിൽ കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായ ഷാഹുൽ ഹമീദാണ് ചരിത്രനേട്ടത്തിന്റെ ഭാഗമായി മലപ്പുറത്തിന്റെ അഭിമാനമായത്. കഴിഞ്ഞ 14 വർഷമായി ഐ.എസ്.ആർ.ഒ.യിൽ  സയന്റിസ്റ്റായി  സേവനമനുഷ്ഠിക്കുന്ന ഷാഹുൽ ഹമീദ്  മുമ്പും ഇത്തരത്തിലുള്ള ദൗത്യത്തിൽ പങ്കാളിയായിരുന്നു. 

ഷാഹുൽ ഹമീദിന് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം അഭിനന്ദനം നേർന്നു. രാജ്യത്തിന്റെ അഭിമാനവും യശസ്സും ആകാശത്തിനപ്പുറത്തേക്ക് ഉയർത്തിയ ഈ ചരിത്ര നേട്ടത്തിൽ നമ്മുടെ നാട്ടുകാരനും ഉണ്ടായി എന്നത് ഏറെ അഭിമാനകരമാണെന്നും രാജ്യത്തിന്റെ നേട്ടത്തിൽ  നമ്മുടെ നാട്ടുകാരൻ കൂടി വലിയ പങ്കുവഹിച്ചു എന്നത് ഇരട്ടിമധുരം നൽകുന്നുവെന്നും നജീബ് കാന്തപുരം പറഞ്ഞു. 

Latest News