വിജയനിമിഷത്തിന് പിന്നാലെ പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാനോട് ഫോണില്‍ പറഞ്ഞതെന്ത്?

ബംഗളൂരു- ചന്ദ്രയാന്‍3 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആര്‍ഒ) ആദ്യമായി അഭിനന്ദിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്.
2023ലെ ബ്രിക്‌സ് ഉച്ചകോടിക്കായി ജോഹന്നാസ്ബര്‍ഗിലെത്തിയ പ്രധാനമന്ത്രി മോഡി, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ തൊടുന്നത് വീക്ഷിച്ചു.
ഐ.എസ്.ആര്‍.ഒയുടെ ചരിത്ര നേട്ടത്തെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യന്‍ ബഹിരാകാശ സംഘടനാ മേധാവി എസ് സോമനാഥിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
തന്റെ പേര് ചന്ദ്രനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ് സോമനാഥിനെ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
'ആപ്കാ തോ നാം സോമനാഥ് ഹേ, ഔര്‍ സോമനാഥ് തോ നാം ചന്ദ്ര സേ ജുദാ ഹുവാ ഹേ (നിങ്ങളുടെ പേര് സോമനാഥ്, പേര് ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു) പ്രധാനമന്ത്രി മോഡി ഫോണില്‍ പറഞ്ഞു, ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Latest News