Sorry, you need to enable JavaScript to visit this website.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല, ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി - കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതിരുന്നതിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പോലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാണ് വിമര്‍ശനം. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും ആഗസ്റ്റ്  17ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ഹാജരാകാതിരുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ ഷാജന്‍ സ്‌കറിയക്ക് വേണ്ടി പുതിയ അഭിഭാഷകന്‍ ഹാജരായതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഉപാധികള്‍ പാലിക്കുമെന്ന് അറിയിച്ച അഭിഭാഷകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് വേണ്ടി എന്ത് കൊണ്ട് ഹാജരായില്ലെന്നും കോടതി ചോദിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ നിര്‍മ്മിച്ച് യൂട്യൂബ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നിലമ്പൂര്‍ പൊലീസ് ചുമത്തിയ കുറ്റം

Latest News