Sorry, you need to enable JavaScript to visit this website.

പൊതുജനങ്ങൾ പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന പ്രചരണം നടക്കുന്നു -പ്രൊഫ. മാധവ് ഗാഡ്ഗിൽ

പീപ്പിൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നാഷ്ണൽ എൻ.ജി.ഒ കോൺഫറൻസ് സമാപനം നിർവഹിച്ച് എസ്.എം വിജയാനന്ദ് സംസാരിക്കുന്നു.

കോഴിക്കോട് - പൊതുജനങ്ങൾ പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് വ്യാപകമായി പ്രചാരണം നടത്തുകയാണ് ബ്യൂറോക്രസിയെന്നും ചില കപട പരിസ്ഥിതി സ്‌നേഹികൾ അതിനെ ന്യായീകരിക്കുകയാണെന്നും പ്രൊഫ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച നാഷ്ണൽ എൻ.ജി.ഒ കോൺഫറൻസിൽ പരിസ്ഥിതി സംരക്ഷണത്തിൽ എൻ.ജി.ഒകളുടെ പങ്ക് എന്ന വിഷയത്തിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ പരിസ്ഥിതി വിരുദ്ധ നയങ്ങളെ പരിസ്ഥിതി സംരക്ഷണമായി വ്യാഖ്യാനിക്കുകയും പൊതുസമൂഹത്തെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുൻവിധികൾ മാറ്റിനിർത്തി കാര്യങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും സമീപിക്കാൻ എൻ.ജി.ഒകൾ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സായിനാഥ് ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ 14 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ അവതരണങ്ങളും ചർച്ചകളും നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150 ൽ പരം എൻ.ജി.ഒകളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികൾ പങ്കെടുത്തു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ചെയർമാൻ എസ്.എം വിജയാനന്ദ് ഐ.എ.എസ് (റിട്ട.) സമാപനം നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി.ടി അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി പി മുജീബ് റഹ്മാൻ മുഖ്യാഥിതിയായിരുന്നു.

രണ്ട് ദിവസത്തെ കോൺഫറൻസിൽ കെയർ ഇന്ത്യ ചെയർമാൻ മാത്യു ചെറിയാൻ, പി.വി അബ്ദുൽ വഹാബ് എം.പി, മസ്ദൂർ കിസാൻ ശക്തി സംഗതൻ സഹസ്ഥാപകൻ നിഖിൽ ഡേ, പ്രധാൻ ഇൻസ്ട്രക്ടർ നരേന്ദ്രനാഥ് ദാമോദർ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ്.ചെയർമാൻ ടി.ആരിഫലി, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (ടഋണഅ) ഡയറക്ടർ മിറായ് ചാറ്റർജി, ഗ്ലോബൽ നോളജ് പാർട്ണർഷിപ്പ് ഓഫ് മൈഗ്രെഷൻ & ഡെവലപ്പ്‌മെന്റ് ചെയർമാൻ എസ് ഇരുദയ രാജൻ, അസിം പ്രേംജി ഫിലാന്തറോപ്പി ഇനീഷ്യേറ്റീവ് സീനിയർ പ്രോഗ്രാം മാനേജർ അനിൽ രാംപ്രസാദ്, ധൻ ഫൗണ്ടേഷൻ പ്രോഗ്രാം ലീഡർ ബി മുത്തുകുമാരസമി, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സജിത്ത് സുകുമാരൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മുൻ ഡിപ്പാർട്‌മെന്റ് ഹെഡ് പ്രൊഫ. ഡോ വിജയകുമാർ, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻസ് (ഐ.പി.എം) ഡയറക്ടർ ഡോ. സുരേഷ്‌കുമാർ, കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.ശ്രീകുമാർ വി.ബി, ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് & ടാക്‌സേഷൻ മുൻ ഡയറക്ടർ ഡി.നാരായണ, ദി ബാനിയൻ ഡയറക്ടർ ഡോ.കിഷോർ കുമാർ, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രൊഫ. ജെ ദേവിക, ആക്‌സസ് ലൈവ്‌ലിഹുഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി.വി കൃഷ്ണഗോപാൽ, തണൽ തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ സി, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, ലാറി ബേക്കർ സെന്റർ ഫോർ ഹാബിറ്റേറ്റ് സ്റ്റഡീസ് അസ്സോസിയേറ്റ് ശൈലജ നായർ, മീഡിയ അക്കാദമി പ്രിൻസിപ്പാൾ സാദിഖ് മമ്പാട് തുടങ്ങി 50 ൽ പരം പ്രമുഖ വ്യക്തിത്വങ്ങൾ പ്രോഗ്രാമിൽ അതിഥികളായിരുന്നു.

 

Latest News