Sorry, you need to enable JavaScript to visit this website.

അത് സൗദിയിലെ സിംഹമല്ല, പഴയതുമാണ്, പ്രചരിപ്പിക്കരുത്

ജിദ്ദ- കഴിഞ്ഞ ദിവസം സിംഹത്തെ കാർ വാഷിംഗ് കേന്ദ്രത്തിലെത്തിച്ച് കുളിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. അതേസമയം, ഈ വീഡിയോ പഴതാണെന്നും സൗദിക്ക് പുറത്ത് ചിത്രീകരിച്ചതാണെന്നും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് വെളിപ്പെടുത്തി. ഈ വീഡിയോയും ഇതിന്റെ ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ആവശ്യപ്പെട്ടു. 
വന്യജീവികളെ പരിപാലിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും നല്ല ബോധമല്ല ഈ ചിത്രം വഴി ലഭിക്കുക. അതിനാൽ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അറിയിപ്പിലുണ്ട്.
 

Latest News