Sorry, you need to enable JavaScript to visit this website.

ചന്ദ്രനെ തൊടാൻ നിമിഷങ്ങൾ മാത്രം; ലൈവ് കാണാം

ന്യൂദൽഹി- ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ കവാടത്തിലെത്തി. ഏതാനും നിമിഷങ്ങൾക്കകം പേടകം ലാന്റ് ചെയ്യും. ദൗത്യം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിത്തിലൂടെ സഞ്ചരിക്കുകയാണ്. ഇതുവരെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും നിർണയിച്ച വഴിയിലൂടെ കൃത്യമായയാണ് യാത്ര. ഏറ്റവും നിർണായകമായത് അവസാന പതിനഞ്ചുമിനിറ്റാണ്. ദൗത്യത്തിന്റെ വിജയം തീരുമാനിക്കുന്ന നിമിഷങ്ങളിൽ ചന്ദ്രയാൻ 3 നെ നിയന്ത്രിക്കുക അതിലെ കംപ്യൂട്ടർ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിർണയവുമാണ്. അതി സങ്കീർണമായ അവസാനത്തെ 15 മിനിറ്റുകൾ സമ്പൂർണമായി നിയന്ത്രിക്കുക പേടകത്തിലെ കംപ്യൂട്ടർ ബുദ്ധിയാണ്. പേടകത്തിന്റെ ഗതിനിർണയത്തിന് സഹായകമാവുക മുൻകൂട്ടി തയ്യാറാക്കി നൽകിയ ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്.
ലാൻഡിംഗ്  വൈകുന്നേരം 6.04 ന്(ഇന്ത്യൻ സമയം) ആണ്. ദൗത്യത്തിന്റെ വിജയം കാണാൻ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈനിൽ ചേരും.
ഞായറാഴ്ച ലാൻഡിംഗിനിടെ ചന്ദ്രോപരിതലത്തിൽ തകർന്ന റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25 പരാജയപ്പെട്ടതിന്റെ ആകാംക്ഷ ഇന്ത്യൻ സംഘത്തിനുമുണ്ട്.  ഗർത്തങ്ങളും ആഴത്തിലുള്ള കിടങ്ങുകളും നിറഞ്ഞ അതേ പ്രദേശത്ത് 2019ൽ ചന്ദ്രയാൻ2 ദൗത്യം സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
ചന്ദ്രയാൻ2ൽ നിന്ന് പഠിച്ച എല്ലാ വിലപ്പെട്ട പാഠങ്ങളും ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയതിനാൽ ലാൻഡിംഗ് തടസ്സമില്ലാതെ നടക്കുമെന്ന് ബഹിരാകാശ ഏജൻസി ഐ.എസ്.ആർ.ഒ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഐ.എസ്.ആർ.ഒ വെബ്‌സൈറ്റും യൂട്യൂബ് ചാനലും ഡി.ഡി നാഷനലും ആരംഭിച്ചു.
 

Latest News