Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് സ്വർണത്തിന് വില കൂടി; പവന് 80 രൂപ

കൊച്ചി- സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ വർധിച്ച് 43,440 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5,430 രൂപയായിട്ടുണ്ട്. ചൊവാഴ്ച 43,360 രൂപയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ വർധിച്ച് 47,384 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5,923 രൂപയാണ്. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ വർധനയുണ്ടാകുമെന്നാണ് നിഗമനം. 
വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരന്നു. ഗ്രാമിന് 78 രൂപയും എട്ട് ഗ്രാമിന് 624 രൂപയുമാണ് വിപണി വില.
 

Latest News