Sorry, you need to enable JavaScript to visit this website.

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു

ന്യൂദൽഹി- മിസോറാമിൽ നിർമാണത്തിലിരിക്കുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. സംഭവസ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പാലം തകരുമ്പോൾ ഏകദേശം 35 മുതൽ 40 വരെ നിർമ്മാണ തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാംഗ് പ്രദേശത്താണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോഡി അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


   
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സോണിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുമെന്നും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ സബ്യസാചി ഡി പറഞ്ഞു.

Latest News