നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാരുടെ നിയമനം റദ്ദാക്കും, മാരാര്‍ക്ക് ദിലീപുമായി ബന്ധം

കൊച്ചി - നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാറെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കും. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചിരുന്നു. ദിലീപുമായി അഡ്വ. രഞ്ജിത്ത് മാരാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. തുടര്‍ന്നാണ് രഞ്ജിത്ത് മാരാറെ ഒഴിവാക്കാന്‍ കോടതി തീരുമാനമെടുത്തത്. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാരും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News