വാഹനം ദേഹത്തുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച  കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവും പിഴയും 

കല്‍പറ്റ-വാഹനം ദേഹത്തുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പലവയല്‍ ആനപ്പാറ വാളയൂര്‍ ആല്‍ബിനെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍സണ്‍ ജോണ്‍ ശിക്ഷിച്ചത്. 2018 മാര്‍ച്ച് 15ന് രാത്രി എട്ടരയോടെ അമ്പലവയല്‍ കുറുക്കന്‍കുന്നിലാണ് കേസിനാസ്പദമായ സംഭവം.  മുന്‍ വൈരാഗ്യത്തില്‍  അതുല്‍ എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആല്‍ബിന് എതിരായ കേസ്. അന്നത്തെ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഡി.സുനില്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.  പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യുട്ടര്‍ എം.കെ.ജയപ്രമോദ് ഹാജരായി.

Latest News