പാലക്കാട്ട് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

 പാലക്കാട്-പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവല്‍് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. 

Latest News