Sorry, you need to enable JavaScript to visit this website.

കൈയെത്തും ദൂരത്ത് ചന്ദ്രന്‍, ആകാംക്ഷയില്‍ ഇന്ത്യ; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വൈകിട്ട്

ന്യൂദല്‍ഹി- ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാന്‍ഡറും (വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യുള്‍ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പര്‍ശിക്കാനായി തയ്യാറെടുക്കുകയാണ്. ലാന്‍ഡര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.
ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാല്‍ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനില്‍ സ്പര്‍ശിക്കാനും റോബോട്ടിക് ചാന്ദ്ര റോവര്‍ ഇറക്കാനും കഴിഞ്ഞാല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യ  നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലാന്‍ഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാന്‍ഡറിന് തോന്നിയാല്‍ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന.

Latest News