ഏഴുവയസ്സായ നാല് വിദ്യാർഥിനികളെ പീഡിപ്പിച്ച പിടി അധ്യാപകൻ അറസ്റ്റിൽ

മുംബൈ- നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള സ്‌കൂൾ വളപ്പിനുള്ളിൽ ഏഴുവയസ്സായ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു സംഭവത്തിൽ 23 കാരനായ അധ്യാപകനെ  പോലീസ്  അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് മൂന്ന് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് മുംബൈ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച നാലാമത്തെ ഏഴ് വയസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
23 കാരനായ പ്രതി സ്‌കൂളിലെ ഫിസിക്കൽ ട്രെയിനിംഗ് (പിടി) അധ്യാപകനാണ്. ഇയാൾക്ക്  ഒരു സ്വകാര്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും അതുവഴിയാണ്  ജൂലൈ ആറി പി.ടി അധ്യാപകനായി നിയമിച്ചതെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഔറംഗബാദ് സ്വദേശിയായ ഇയാൾ  മുമ്പ്  താമസിച്ചിരുന്ന താനെയിലെ ഒരു സ്കൂളിൽ ഒരു വർഷം ജോലി ചെയ്തിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും  കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest News