പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 11 വർഷം തടവ്

സക്കീർ ഹുസൈൻ

പട്ടാമ്പി- പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കന് 11 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പണിക്കം പള്ളിയാലിൽ സക്കീർ ഹുസൈൻ(54) ആണ് ശിക്ഷിക്കപ്പെട്ടത്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. 

Latest News