Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീഡിയോ: ടി.പി വധക്കേസിലെ പ്രതികൾ വി.ഐ.പി പരിഗണനയിൽ, കയ്യാമം ഇല്ലാതെ യാത്ര

കോഴിക്കോട്-ടി.പി വധക്കേസ് പ്രതികളെ ട്രെയിനിൽ കയ്യാമം വെക്കാതെയും വി.ഐ.പി പരിഗണനയോടെയും കൊണ്ടുപോകുന്നതിന്റെ വീഡിയോ പങ്കുവെച്ച് കെ.കെ രമ എം.എൽ.എ. കൊടി സുനിയെ വിയ്യൂരിൽനിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന വീഡിയോ ആണ് പുറത്തുവന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപും കൂടെയുണ്ടായിരുന്നു.

ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണെന്നും ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നുവെന്നും രമ പറഞ്ഞു.  കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി കൊടിസുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ  കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.
ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ?. പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും-രമ പറഞ്ഞു.
 

Latest News