പഴയങ്ങാടി - ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ യുവാവ് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി. കെ ഫവാസ്(28) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. മംഗലാപുരത്ത് നിന്നും യശ്വന്ത്പൂർ എക്സ്പ്രസിന് നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. പയ്യന്നൂരിൽ ഇറങ്ങേണ്ടിയിരുന്ന ഫവാസ് ഉറങ്ങി പോവുകയായിരുന്നു. കണ്ണപുരത്ത് സ്റ്റോപ്പ് ഇല്ലാത്ത ട്രെയിൻ സ്ലോ ആക്കിയപ്പോൾ ചാടി ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പുതിയങ്ങാടിയിലെ അബ്‌ദുറഹ്‌മാൻ ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ ഫായിസ. സഹോദരങ്ങൾ ഫാരിസ്, ഫാസില, ഫെമീല.






