Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസെന്ന് ഖാര്‍ഗെ

ഭോപ്പാല്‍- മധ്യപ്രദേശില്‍ ഇത്തവണ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിയസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മധ്യപ്രദേശിലെ സാഗറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. 

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായ പ്രഖ്യാപനങ്ങളിലൂന്നിയാണ് മധ്യപ്രദേശിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 500 രൂപയ്ക്ക് പാചകവാതകം, എല്ലാ സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിമാസം 1500 രൂപ, കര്‍ഷകര്‍ക്ക് കടശ്വാസം, സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഖാര്‍ഗെ മുന്നോട്ടു വച്ചത്.

 ചില ആളുകള്‍ ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. പക്ഷേ, അത് നടക്കില്ല. രാജ്യത്തെ 140 കോടി ജനങ്ങളും ഭരണഘടനയെ സംരക്ഷിക്കണമെന്ന നിലപാടുകാരാണെന്നും ഖാര്‍ഗെ പറഞ്ഞു.

Latest News