ഡൊണാള്‍ഡ് ട്രംപ് 24ന് ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ സ്വയം പോകാന്‍ പദ്ധതിയിടുന്നു

ജോര്‍ജിയ- മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗസ്റ്റ് 24 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ നാലാമത്തെ കുറ്റം ചുമത്തിയ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ സ്വയം പോകാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

അറസ്റ്റുവരിക്കാന്‍ വ്യാഴാഴ്ച ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലേക്ക് പോകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ജോര്‍ജിയ റാക്കറ്റിംഗ് കേസിലെ നിരവധി സഹപ്രതികളും ജില്ലാ അറ്റോര്‍ണി ഓഫീസുമായുള്ള ബോണ്ട് കരാറുകളുടെ നിബന്ധനകള്‍ അംഗീകരിച്ചിട്ടുണ്ട്. ഫുള്‍ട്ടണ്‍ കൗണ്ടി തെരഞ്ഞെടുപ്പ് അട്ടിമറി കേസ്, ട്രംപിന്റെ റിലീസ് വ്യവസ്ഥകളില്‍ ആദ്യമായി ക്യാഷ് ബോണ്ടും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നതിനുള്ള നിരോധനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റിനെതിരെ ഈ വര്‍ഷം ചുമത്തപ്പെട്ട നാലാമത്തെ ക്രിമിനല്‍ കേസാണിത്.

ഫുള്‍ട്ടണ്‍ കൗണ്ടിയില്‍ സാധാരണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളെ ജയിലില്‍ അടയ്ക്കുകയും 72 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് ജഡ്ജിയുടെ മുമ്പാകെ ഹാജരാകുകയും വേണം. ഈ റാക്കറ്റിംഗ് കേസിലെ പ്രതികള്‍ക്ക് അത് മിക്കവാറും സംഭവിക്കില്ല. അവര്‍ ഇതിനകം കുറ്റാരോപിതരായതിനാല്‍ ജയിലില്‍ കീഴടങ്ങുന്നതിന് മുമ്പ് മോചനത്തിന്റെയും ബോണ്ടിന്റെയും നിബന്ധനകള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രാഥമിക കോടതിയില്‍ ഹാജരാകാനുള്ള സാധ്യതയില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ഫുള്‍ട്ടണ്‍ കൗണ്ടി കോടതി സമുച്ചയത്തില്‍ സുരക്ഷ കണക്കിലെടുത്ത് നിയമപാലകരുടെ സാന്നിധ്യം ഉയര്‍ന്ന തലത്തില്‍ തുടരുന്നുണ്ട്. കോടതിക്ക് ചുറ്റുമുള്ള രണ്ട് ബ്ലോക്ക് ചുറ്റളവിലും സര്‍ക്കാര്‍ കേന്ദ്രത്തിലുമായി 19 പ്രതികള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസുമായി മോചനത്തിന്റെയും ബോണ്ടിന്റെയും നിബന്ധനകള്‍ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News