Sorry, you need to enable JavaScript to visit this website.

കളവുപോയ വാഹനത്തിന്റെ ഫീസും പിഴയും ഒഴിവാക്കി, സൗദി മന്ത്രിസഭ തീരുമാനം

മന്ത്രിസഭ യോഗത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കുന്നു.

ജിദ്ദ- കളവുപോയ വാഹനങ്ങൾ തിരിച്ചു ലഭിക്കുന്നത് വരെയുള്ള ഫീസും പിഴയും യഥാർത്ഥ ഉടമ അടക്കേണ്ടതില്ലെന്ന് സൗദി മന്ത്രിസഭ തീരുമാനം. ജിദ്ദ അൽസലാമ കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വാഹനം യഥാർത്ഥ ഉടമക്ക് തിരിച്ചുകിട്ടുന്നത് വരെയുള്ള കാലയളവിൽ വാഹനങ്ങൾക്ക് നൽകേണ്ട ഫീസും പിഴയുമാണ് ഒഴിവാക്കുന്നത്. ഒരാളുടെ വാഹനം മോഷ്ടിക്കപ്പെട്ടതായി ബന്ധപ്പെട്ട അധികാരികളിൽ റിപ്പോർട്ട് ചെയ്തത് മുതലുള്ള ഫീസായിരിക്കും ഒഴിവാക്കുക. മോഷണം പോയ വാഹനം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയാൽ അതിന്റെ പിഴയും യഥാർത്ഥ ഉടമയുടെ പേരില്ലാകില്ല. വാഹനത്തിന്റെ ഇസ്തിമാറ പുതുക്കൽ പോലുള്ള കാര്യങ്ങൾക്കുള്ള പിഴയും ഒഴിവാക്കും. വാഹനം മോഷ്ടിച്ചതായി വ്യാജ പരാതി നൽകിയവർക്ക് ഈ ആനുകൂല്യം ഉണ്ടാകില്ല.
 

Latest News