Sorry, you need to enable JavaScript to visit this website.

മോന്‍സന്‍ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പ്രതി സ്ഥാനത്തുള്ള കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇ ഡിയ്ക്ക് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തിയ സുധാകരനെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുന്നത്.  കേസില്‍ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. അതിന്‌ശേഷമാണ് സുധാകരനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News