കോഴിക്കോട് - കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം പി പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നേക്കും. അദ്ദേഹം തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ മത്സരിച്ചേക്കില്ല. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സൂചന നല്‍കിയ കെ.മുരളീധരന്‍ പുതുപ്പളളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും വ്യക്തമാക്കി. കെ.കരുണാകരന്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.