Sorry, you need to enable JavaScript to visit this website.

അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിപ്പറഞ്ഞു, താല്‍ക്കാലിക ജീവനക്കാരിക്ക് ജോലി പോയി

കോട്ടയം - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിന് താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. പതിനൊന്ന് വര്‍ഷമായി പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി പോയത്. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവര്‍ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങള്‍ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതായും ഇവര്‍ പറയുന്നു. മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്. ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നുവത്രേ. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് സതിയമ്മ ജോലി ചെയ്യുന്ന മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്.

 

Latest News