Sorry, you need to enable JavaScript to visit this website.

ഈ വർഷം 200 ഫലസ്തീനികളും 30 ഇസ്രായിലികളും കൊല്ലപ്പെട്ടു

യുണൈറ്റഡ് നേഷൻസ്- ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിൽ ഈ വർഷം ഇതുവരെ 200 ലേറെ ഫലസ്തീനികളും 30 ഇസ്രായിലികളും കൊല്ലപ്പെട്ടു.  2005 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് യുഎൻ മിഡീസ്റ്റ് പ്രതിനിധി പറഞ്ഞു.

സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്ന ഫലസ്തീനികൾ നിരാശയിലാണെന്നും ഭാവിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരാശയാണ് അക്രമം വർധിക്കാൻ കാരണമെന്നും  ടോർ വെന്നസ്‌ലാൻഡ് യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. സംഘർഷത്തിലേക്ക് നയിക്കുന്ന കാതലായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ പരിഹാരം അകലെയാണെന്നും  എല്ലാ ഭാഗത്തും തീവ്രവാദികൾ നിറഞ്ഞിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു., ഏകപക്ഷീയമായ നടപടികൾ ശത്രുതയ്ക്ക് ആക്കം കൂട്ടുകയാണെന്ന്  വെന്നസ്‌ലാൻഡ് പറഞ്ഞു.

സമാധാനത്തിന് കാര്യമായ തടസ്സം നിയമവിരുദ്ധമായ ഇസ്രായേൽ സെറ്റിൽമെന്റുകളുടെ അനിയന്ത്രിതമായ വിപുലീകരണവും ഫലസ്തീൻ വീടുകൾ ഇസ്രായേൽ പൊളിച്ചുമാറ്റുന്നതുമാണ്. ഫലസ്തീൻ അഡ്മിനിസ്ട്രേറ്റീവ്, പോലീസ് നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്ക് മേഖലയിലെ ആക്രമണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലി കുടിയേറ്റക്കാർ വഴിയാണ് ആക്രമണം നടത്തുന്നത്. ഫലസ്തീൻ തീവ്രവാദ പ്രവർത്തനവും അദ്ദേഹം ഉദ്ധരിച്ചു.

 

Latest News