Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പദ്ധതി തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മീഷൻ നൽകണം-കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂദൽഹി- കേരളത്തിൽ പദ്ധിതികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും വീണ സർവീസ് ടാക്സാണ് നിലവിലുള്ളതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കുടുംബാധിപത്യം, അഴിമതി, പ്രീണനം എന്നിവയിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരു പോലെയാണെന്നും അദ്ദേഹം ആരോപിച്ചു. 

അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സ്പീക്കർ മിത്ത് വിവാദത്തിന് തുടക്കമിട്ടതെന്നും മന്ത്രി രാജീവ് ചന്ദ്ര ശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൈനയുമായി രാഹുൽ ഗാന്ധിക്കാണ് ബന്ധമുള്ളതെന്നും അദ്ദേഹമാണ് ചൈനയുമായി കരാർ ഒപ്പിട്ടതെന്നും മന്ത്രി ചോദ്യത്തിനു മറപുടി നൽകി.

Latest News