തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ് കോടതിയുടെ സ്റ്റേ

വാഷിംഗ്ടൺ- 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ വിചാരണ നേരിടാനുള്ള പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടഞ്ഞുകൊണ്ട് യുഎസ് കോടതി ഉത്തരവിട്ടു. ബൈഡൻ ഭരണകൂടത്തിന്റെ അപ്പീൽ മറികടന്നാണ് കോടതിയുടെ തീരുമാനം.ഹേബിയസ് കോർപ്പസ് റിട്ട് നിരസിച്ച സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഉത്തരവിനെതിരെ 62 കാരനായ റാണ ഒമ്പതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകിയിരുന്നു.റാണയെ കൈമാറുന്നതിൽ സ്റ്റേ പാടില്ലെന്ന സർക്കാരിന്റെ ശുപാർശകളെയാണ് സെൻട്രൽ കാലിഫോർണിയയിലെ യുഎസ് ജില്ലാ ജഡ്ജി ഡെയ്ൽ എസ് ഫിഷർ മറികടന്നത്. .

മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ്  റാണയ്‌ക്കെതിരായ ആരോപണം.  26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നും പറയുന്നു. 

 

Latest News