ചെന്നൈ- സന്യാസിയുടെയോ യോഗിയുടെയോ കാല്‍ തൊട്ടു വന്ദിക്കുന്നത് തന്റെ ശീലമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. അടുത്തിടെ ലഖ്‌നൗ സന്ദര്‍ശനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ടു വണങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് നടന്റെ വിശദീകരണം.
ഒരു സന്യാസിയായാലും യോഗിയായാലും, അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരായാല്‍പോലും അവരുടെ കാല്‍ക്കല്‍ വീഴുന്നത് എന്റെ ശീലമാണ്, അതാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താരത്തിന്റെ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. 72 കാരനായ നടന്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ യു.പി മുഖ്യമന്ത്രിയുടെ പാദങ്ങളില്‍ തൊടുന്നത് ശരിയാണോ എന്ന് പലരും ചോദിച്ചിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലര്‍' മികച്ച വിജയമാക്കിയതിന് സിനിമാതാരം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.






