മലപ്പുറം- സംസ്ഥാനത്ത് വന്ദേഭാരതിന് നേരേ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് വന്ദേഭാരത് ട്രെയിനിനു നേരേ കല്ലേറുണ്ടായതെന്നാണ് പരാതി.
തിങ്കളാഴ്ച വൈകിട്ടോടെ ട്രെയിനിനു നേരേ കല്ലേറുണ്ടായെന്നാണ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ട് ട്രെയിന്‍ സ്റ്റേഷനു തൊട്ടടുത്തുള്ള സിഗ്‌നല്‍ മറികടക്കുന്നതിനിടെയാണ് സംഭവം. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും വ്യക്തമായിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കാഞ്ഞങ്ങാട് വച്ച് വൈകിട്ട് 3.45ഓടെയാണ് രാജധാനി എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.






