റബ്ബര്‍ തോട്ടത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി- നെല്ലാട് വീട്ടൂരില്‍ റബര്‍ തോട്ടത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. രായമംഗലം കീഴില്ലം വട്ടപ്പറമ്പില്‍ എല്‍ദോസ് (53), മകന്‍ ബേസില്‍ (19) എന്നിവരാണ് കുന്നത്ത്‌നാട് പോലീസിന്റെ പിടിയിലായത്. 

ഒന്നാം പ്രതി സാജു പൗലോസിന്റെ സഹോദരനായ എല്‍ദോസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ബേസില്‍ പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിനുമാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി. മൂന്നു പേരെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്റ് ചെയ്തു. 19കാരനെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റി.

Latest News