റിയാദ്- മോശം പദ പ്രയോഗങ്ങളും മറ്റുള്ളവർക്കെതിരെ ലൈംഗീകാരോപണം ഉന്നയിക്കുന്നതായി തോന്നിപ്പിക്കുന്ന സംസാരങ്ങളും നടത്തിയ സോഷ്യൽ മീഡിയ താരമായ സ്വദേശി യുവതിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പൊതു മര്യാദക്ക് നിരക്കാത്തതോ ധാർമ്മിക മൂല്യങ്ങൾക്ക് എതിരായതോ, നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സൗദി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനു തൊട്ടു പിറകെയാണ് യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.സൗദി ഓഡിയോ വിഷ്വല്‍ മീഡിയ അതോറിറ്റിയാണ് വിളിച്ചുവരുത്തിയത്.