ഹായിലിൽ മാതാവിനെ കൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ഹായിൽ - സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത നജ്‌ലാ ബിൻത് ഹമൂദ് അൽശമ്മരിയെ കൈകൾ കൂട്ടിപ്പിടിച്ചും ശ്വാസംമുട്ടിച്ചും ശിരസ്സ് പലതവണ ചുമരിൽ ഇടിച്ചും കൊലപ്പെടുത്തിയ ഈദ് ബിൻ മുഹമ്മദ് ബിൻ ഈദ് അൽശമ്മരിക്ക് ഹായിലിൽ ആണ് ശിക്ഷ നടപ്പാക്കിയത്.
 

Latest News