Sorry, you need to enable JavaScript to visit this website.

വീണക്കെതിരായ നികുതി വെട്ടിപ്പ് ആരോപണം അന്വേഷിക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം-മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ൾ വീ​ണ വിജയൻ ​നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ജി​എ​സ്ടി ക​മ്മീ​ഷ​ണ​റേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി. 

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക്ക് ക​മ്പ​നി, വി​വാ​ദ ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ലി​ന് ന​ൽ​കി​യ സേ​വ​ന​ത്തി​ൽ നി​ന്ന് ല​ഭി​ച്ച പ​ണ​ത്തി​ൽ നി​ന്ന് അ​ട​യ്ക്കേ​ണ്ട ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ജി​എ​സ്ടി തു​ക​യാ​യ 30.96 ല​ക്ഷം രൂ​പ അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ച​ത്. ഈ ​പ​രാ​തി​ പ​രി​ശോ​ധി​ക്കു​ക എ​ന്ന കു​റി​പ്പോ​ടെ മ​ന്ത്രി നി​കു​തി സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യിരിക്കയാണ്.
സി​എം​ആ​ർ​എ​ലി​ൽ നി​ന്ന് 1.72 കോ​ടി രൂ​പ കൈ​പ്പ​റ്റി​യ​ത് കൂ​ടാ​തെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ 81.48 ല​ക്ഷം രൂ​പ വേ​റെ​യും വാ​ങ്ങി​യ​താ​യി രേ​ഖ​ക​ളു​ണ്ടെ​ന്നാ​യി​രു​ന്നു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണം.
1.72 കോ​ടി രൂ​പ സേ​വ​ന​ത്തി​നാ​യി ന​ൽ​കി​യ​താ​ണെ​ങ്കി​ൽ അ​തി​ന്‍റെ 18 ശ​ത​മാ​നം തു​ക‌​യാ​യ 30.96 ല​ക്ഷം രൂ​പ ഐ​ജി​എ​സ്ടി അ​ട​യ്ക്കേ​ണ്ട​താ​ണെ​ന്നും ഇ​തി​നു​ള്ള രേ​ഖ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞി​രു​ന്നു.

Latest News