Sorry, you need to enable JavaScript to visit this website.

വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും ആശയവിനിമയ ബന്ധം സ്ഥാപിച്ചു

ന്യൂദല്‍ഹി- ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐ.എസ്.ആര്‍.ഒ. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കി.മീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐ.എസ്.ആര്‍.ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.

ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐ.എസ്.ആര്‍.ഒ എക്സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

 

 

Latest News