മുൻ സൗദി പ്രവാസി ആലുവയിൽ പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് മരിച്ചു

മുഹമ്മദ് ബഷീർ

ആലുവ- ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ പ്രഭാത സവാരിക്കിടെ ബൈക്ക് ഇടിച്ച് മരിച്ചു. ചൊവ്വര കൊണ്ടോട്ടി സൗദാ മൻസിൽ സൈയ്തു മുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീർ (62) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ പിന്നിൽനിന്ന് ബൈക്ക് വന്നിടിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മൂന്നു ദിവസം മുൻപായിരുന്നു  അപകടം. ഭാര്യ: ഐഷാബി. മക്കൾ: മുഹമ്മദ് ബാക്കിർ (അബുദാബി), ഹിബ ബഹ്ജത്ത്, സിദറത്തുൽ മുൻതഹ. മരുമകൻ: സി.ബി സഫീർ.

Latest News