നേതൃത്വത്തില്‍ എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്, രമേശ് ചെന്നിത്തല തൃപ്തനെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ - കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ അദ്ദേഹത്തിന് കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. രമേശിന് മാനസിക പ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയുമെന്നും മറ്റു കാര്യങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി പറയാമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ രേമേശ് ചെന്നിത്തലയക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

 

Latest News