നെടുമ്പാശ്ശേരി- ദേശീയപാതയിൽ അത്താണിയ്ക്ക് സമീപം പിക് അപ് വാനിടിച്ച് കാംക്കോ കാന്‍റീൻ ജീവനക്കാരായ രണ്ട് വീട്ടമ്മമാർ തൽക്ഷണം മരിച്ചു. നെടുമ്പാേശ്ശരി മേയ്ക്കാട് തുരുത്തിശ്ശേരി സ്വദേശികളായ വല്ലത്തുകാരൻ വീട്ടിൽ പൗലോസിന്‍റെ ഭാര്യ മറിയാമ്മ ( 60 ), തൈവളപ്പിൽ വീട്ടിൽ സതീശന്‍റെ ഭാര്യ ഷീബ ( 49 ) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.50ഓടെ യു.ടേണിന് സമീപമായിരുന്നു അപകടം നടന്നത്. കാംകോ കമ്പനിയിലേക്ക് ജോലിക്കായി നടന്ന് വരുകയായിരുന്ന ഇരുവരുടെയും പിന്നിൽ അങ്കമാലി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മരുന്നുകൾ കൊണ്ടു പോകുന്ന പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.സംഭവമറിഞ്ഞ് അഗ്നി രക്ഷ സേനയെത്തിയാണ് മൃതദേഹങ്ങൾ അങ്കമാലി താലൂക്കാശുപത്രിയിലെത്തിച്ചത്. തുടർന്ന് പോലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു .തുടർന്ന് സംസ്ക്കാരം നടത്തി . ഷീബയുടെ മക്കൾ: അഖില, ആകാശ്. മരുമകൻ: ശരത്. മറിയാമ്മയുടെ മക്കൾ : ബേസിൽ പോൾ, നീതു പോൾ (നഴ്സിങ് വിദ്യാർഥിനി ) .