യുഎസിനെ വിരട്ടേണ്ട, പ്രത്യാഘാതമുണ്ടാകും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍- ഇറാന് ശക്തമായ താക്കീതും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് വീണ്ടും. ഇറാനോട് യുഎസ് യുദ്ധം ചെയ്താല്‍ അത് ഏറ്റവും വലിയ യുദ്ധമായിരിക്കുമെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഭീഷണിക്ക് ശക്തമായ താക്കീതുമായാണ് ട്രംപ് രംഗത്തെത്തിയത്. ഇനിയും യുഎസിനെ വിരട്ടേണ്ട. പരിധിവിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റൂഹാനിയെ പേരെടുത്തു പരാമര്‍ശിച്ച് ട്രംപ് മുന്നറിയിപ്പു നല്‍കി. 'ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായി പ്രത്യാഘാതമായിരിക്കും ഇറാന്‍ നേരിടേണ്ടി വരിക. സംഘര്‍ഷത്തിന്റേയും മരണത്തിന്റെയും ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ ഇനിയം കേട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമല്ലെ യുഎസ്. കരുതിയിരുന്നോളൂ,' ട്രംപ് ട്വീറ്റിലൂടെ ശക്തമായി പ്രതികരിച്ചു. നയതന്ത്ര പ്രതിനിധികളുടെ ഒരു സമ്മേളനത്തിലാണ് ഞായറാഴ്ച ഇറാന്‍ പ്രസിഡന്റ് റൂഹാനി യുഎസിനെതിരെ പ്രതികരിച്ചത്.
 

Latest News