Sorry, you need to enable JavaScript to visit this website.

ബഹുസ്വരത തകർക്കാൻ ശ്രമം-ഐ.സി.എഫ് പൗരസഭ

ജിസാൻ- ഐ.സി.എഫ് സബ്‌യ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബെയ്ശ് 'ഇസ്തിറാഹ ഡ്രീം അൽ ബെയ്ഷിൽ 'ബഹുസ്വരതയാണ് ഉറപ്പ്' എന്ന പ്രമേയത്തിൽ പൗരസഭ ചേർന്നു. ജിസാനിലെ രാഷ്ടീയ - സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അഷ്‌റഫ് എന്ന കുഞ്ഞുട്ടി വഴിക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സൗത്ത് പ്രോവിൻസ് സെക്രട്ടറി സത്താർ പെടന ഉദ്ഘാടനം ചെയ്തു. 
താഹ കിണാശ്ശേരി പ്രസീഡിയം നിയന്ത്രിച്ചു. സുഹൈൽ സഖാഫി വഴിക്കടവ് വിഷയമവതരിപ്പിച്ചു.
ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായ ബഹുസ്വരതയെ തകർക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധം എന്ന് ഐ.സി.എഫ് സെമിനാർ അഭിപ്രായപ്പെട്ടു. അപകടകരമാംവിധം ഭരണഘടനയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. കലാപങ്ങൾ കൊണ്ടും സാംസ്‌കാരിക അസഹിഷ്ണുത കൊണ്ടും ഇന്ത്യയുടെ ഐക്യം തകർക്കുന്ന ശക്തികളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ ശാക്തീകരണം അനിവാര്യമാണ്. 
ചർച്ചയിൽ കോമുഹാജി എടരിക്കോട് (എസ്.ഐ.സി), അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, സ്വാദിഖ് മാസ്റ്റർ മങ്കട(കെ.എം.സി.സി), എ.എം അബ്ദുള്ളക്കുട്ടി (ഐ.എം.സി.സി), മുഹമ്മദ് നൗഷാദ് (ആർ.സി.സി ), രവി കൊല്ലം(ജല), ഖമറുദ്ദീൻ വേങ്ങര, കുഞ്ഞിമുഹമ്മദ് പീച്ചി, ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു. ഉനൈസ് വേങ്ങര ഈദാബി സ്വാഗതവും മുബശ്ശിർ മുസ്ല്യാർ നന്ദിയും പറഞ്ഞു.

Latest News