Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഴിമതിയുടെ കാര്യത്തില്‍ മുന്നിലുള്ളത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും റെയില്‍വെയിലെയും ജീവനക്കാര്‍

ന്യൂദല്‍ഹി - രാജ്യത്ത് അഴിമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ റെയില്‍വേയും. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കെതിരെ 46,643 പരാതികളും റെയില്‍വെയ്ക്കെതിരെ 10,580 പരാതികളും ബാങ്ക് ജീവനക്കാര്‍ക്കെതിരെ 8,129 പരാതികള്‍ ലഭിച്ചതായി കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയായി ആകെ 1,15,203 പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 85,437 എണ്ണം തീര്‍പ്പാക്കുകയും 29,766 എണ്ണം തീര്‍പ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 
ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കെതിരായ മൊത്തം പരാതികളില്‍ 23,919 എണ്ണം തീര്‍പ്പാക്കുകയും 22,724 എണ്ണം തീര്‍പ്പാക്കാതെയും കിടക്കുന്നു. 
റെയില്‍വേ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികളില്‍ 9,663 തീര്‍പ്പാക്കിയപ്പോള്‍ 917 പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

Latest News