ടൊറന്റോ- കാനഡയിലെ ടൊറന്റോയില്‍ ഡാന്‍ഫോര്‍ത്ത് അവന്യൂവിലെ ഒരു ഭക്ഷണശാലയ്ക്കു പുറത്ത് തോക്കുധാരിആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. ഒരു യുവതി കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ഇയാള്‍ സ്വയം വെടിവച്ചതാണോ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതാണോ എന്നു വ്യക്തമായിട്ടില്ല. കനേഡിയന്‍ സമയം ഞായറാഴ്ച രാത്രി 10 മണിക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ടൊറന്റോ പോലീസ് വക്താവ് മാര്‍ക് പുഗാഷ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു യുവതി നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആക്രമി ഇരുപതോളം തവണ വെടിയുതിര്‍ത്തായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.