നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി, മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ വാദം മാറ്റണമെന്ന ആവശ്യം തള്ളി

കൊച്ചി - നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന് തിരിച്ചടി.  അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന  ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.  കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണം നടത്തുന്നതില്‍ ദിലീപിന് മാത്രമാണല്ലോ പരാതി ഉള്ളതെന്നും  കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാനായി മാറ്റി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ വിചാരണ വൈകിക്കാനാണ് അതിജീവിത ശ്രമം നടത്തുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ വിചാരണ വൈകിക്കാനല്ല ഹര്‍ജി നല്‍കിയതെന്നും  വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു. 

 

Latest News