Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം - സംസ്ഥാനത്ത് വൈദ്യൂതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കാന്‍ സാധ്യത.  വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കും. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദേശവും ഇന്നത്തെ യോഗത്തിലുണ്ടാകും. വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. വേനല്‍ക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഇന്ന് അവസാനിക്കുന്നതോടെ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും.

Latest News