മധ്യപ്രദേശില്‍ ബി.ജെ.പി ആശങ്കയില്‍, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എം.എല്‍.എമാരെ ഇറക്കുന്നു

ഭോപ്പാല്‍- മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണ പരിപാടികളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് പാര്‍ട്ടി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് നിയമസഭാംഗങ്ങളെ വിന്യസിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.

അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ബിഹാറില്‍ നിന്നും 230 നിയമസഭാംഗങ്ങള്‍ ശനിയാഴ്ച ഭോപ്പാലിലെത്തി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കാന്‍ ഓരോ അംഗത്തെയും ഓരോ മണ്ഡലങ്ങളില്‍ വിന്യസിക്കും. അടുത്ത ആഴ്ച അംഗങ്ങള്‍ കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി അതാത് മണ്ഡലങ്ങളിലേക്ക് ഇവര്‍ നീങ്ങും.

പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായും ജനങ്ങളുമായും എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ പ്രദേശത്ത് സ്വാധീനമുള്ള വ്യക്തികളെയും സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് കാര്‍ഡ് ഇവര്‍ നേതൃത്വത്തിന് സമര്‍പ്പിക്കും. ഇവരില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അടുത്ത ഘട്ടം നടപടികള്‍ ആസൂത്രണം ചെയ്യാനാണ് നീക്കം.

 

Latest News