Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.ഫോണിന്റെ ഇന്റർനെറ്റ് സേവനം ഗുജറാത്ത് കമ്പനിക്ക്, സി.പി.എം-ബി.ജെ.പി ബന്ധത്തിന് തെളിവെന്ന് രമേശ് ചെന്നിത്തല

കോട്ടയം -  കെ ഫോണിന്റെ ഇന്റർനെറ്റ് സേവനത്തിനായി ഗുജറാത്ത് കമ്പനിക്ക് കരാർ നൽകുന്നത് ബി.ജെ.പിയും സംസ്ഥാന സർക്കാരുമായുളള ബന്ധം വെളിവാക്കുന്നതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബി.എസ്.എൻ.എല്ലുമായുളള ഡാറ്റ കരാർ ഇനി പുതുക്കിനൽകില്ലെന്നാണ് അറിയുന്നത്. പകരം കടന്നുവരുന്നത് മോഡിയുമായി ബന്ധമുളള കമ്പനിയാണ്.

മുഖ്യമന്ത്രിക്ക് വെഞ്ചാമരം വീശുന്ന പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാറി. മുഖ്യമന്ത്രിയും, മുഖ്യമന്ത്രിയുടെ ആളുകളും നടത്തുന്ന അഴിമതികൾ ന്യായീകരിക്കുന്ന കിങ്കരനായി മാറിയിരിക്കുകയാണ് പാർട്ടി സെക്രട്ടറി. കേന്ദ്രത്തിൽ മോഡി ചെയ്യുന്നത് പോലെയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസെടുക്കുന്നു.ആരോപണം ഉന്നയിക്കുന്നവരെ ഉപദ്രവിക്കുന്ന രീതിയാണ് ഇപ്പോൾ സർക്കാരിന്റേത്. മുഖ്യമന്ത്രിക്ക് ഐ.ടി ചുമതല ലഭിച്ചതിന് പിന്നാലെ ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്. തങ്ങൾക്ക് തുടർഭരണം ലഭിച്ച ധിക്കാരത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ മുന്നോട്ടുപോകുന്നത്. കേരളത്തിലെ കടക്കെണിയിലാക്കിയ കടം വാങ്ങിയത് മുൻധനമന്ത്രി തോമസ് ഐസക്കാണ്. അത്
പ്രതിപക്ഷത്തിന് തലയിൽ വയ്‌ക്കേണ്ട.അത് സർക്കാരിന്റെ തലയിൽ കെട്ടിവച്ചാൽ മതി.

ഭരണ പരാജയം കാരണമാണ് മുഖ്യമന്ത്രിയും  മന്ത്രിമാരും പുതുപ്പള്ളിയിലേക്ക് വരാത്തത്. ഓണക്കാലത്ത് വിലക്കയറ്റം കാരണം സാധാരണക്കാർ മുണ്ട് മുറുക്കി ഉടുത്ത് ഓണം ആഘോഷിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ.മുഖ്യമന്ത്രി രണ്ടുദിവസമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രചാരണം വെട്ടിക്കുറച്ചത് മുഖ്യമന്ത്രി വന്നാൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം മുഖ്യമന്ത്രി വർധിക്കും എന്ന് അറിയാവുന്നതുകൊണ്ടാണ്. ഇടത് സർക്കാരിന്റെ ബി ടീം ആണ് ബി.ജെ.പി.

Latest News